തിരുവനന്തപുരം മടത്തറ കൊച്ചുകലുങ്ക് സ്വദേശിയും മുഹമ്മദ് സുബൈര് - ഷഹര്ബാന് ദമ്പതികളുടെ മകനുമായ ഫയാസ് മന്സിലില് മുഹമ്മദ് ഹസ്സൈൻ (47) ആണ് മരിച്ചവരിൽ ഒരാൾ. റിയാദിൽ വെച്ചായിരുന്നു ;ഇദ്ദേഹം മരിച്ചത്. ഭാര്യ: ഷൈജ. മക്കള്: ഫായിസ് മോന്, ഫിദ ഫാത്തിമ. റിയാദിൽ കഴിഞ്ഞ 25 വര്ഷമായി പ്രവാസിയായ മുഹമ്മദ് ഹസ്സൈന്, റിയാദില് ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
നെഞ്ചുവേദനയെ തുടര്ന്ന് ആദ്യം സമീപത്തെ ക്ലിനിക്കിലും പിന്നീട് കിങ് ഖാലിദ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലാ. മരണാനന്തര നടപടി ക്രമങ്ങൾ റിയാദ് കെ എം സി സി വെല്ഫെയര് വിങ് ചെയര്മാന് റഫീഖ് പുല്ലൂര്, തിരുവനന്തപുരം ജില്ല ജനറല് സെക്രട്ടറി നവാസ്ഖാന് ബീമാപള്ളി, ഷറഫു പുളിക്കല്, നസീര് കണ്ണീരി, ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. വടക്കൻ സൗദിയിലെ അല്ജൗഫ് പ്രദേശത്തായിരുന്നു മറ്റൊരു മരണം.
മലപ്പുറം, മമ്പുറം, വി കെ പടി സ്വദേശിയും പരേതരായ ആലിക്കുട്ടി പിലത്തോടത്തില് - പാത്തുമ്മ ദമ്പതികളുടെ മകനുമായ പി വി മുഹമ്മദ് ഷാഫി (36) ആണ് അവിടെ മരണപ്പെട്ടത്.
ഭാര്യ: സുലൈഖ. മക്കള്: ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മായില്. അൽജൗഫിലെ ഖുറയ്യാത്തിനടുത്തുള്ള തബര്ജലില് ഹോട്ടല് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
പക്ഷാഘാതത്തെ തുടര്ന്ന് അല്ജൗഫ് കിങ് അബ്ദുല് അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിച്ച ഷാഫി അവിടെ ചികിത്സയിലരിക്കെ ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. റിയാദിലെ ഇന്ത്യന് എംബസിയില് നിന്നുള്ള എന് ഒ സി നടപടികള് റിയാദ് കെ എം സി സി വെല്ഫെയര് വിങ് ചെയര്മാന് റഫീഖ് മഞ്ചേരി, മലപ്പുറം ജില്ലാ വെല്ഫെയര് വിങ് കണ്വീനര് റിയാസ് തിരൂര്ക്കാട്, ജാഫര് വീമ്പൂര് എന്നിവരുടെ ശ്രമഫലമായി പൂര്ത്തിയായി.
ഖബറടക്കവുമായി ബന്ധപ്പെട്ട തുടര് നടപടികള് അറ്റോര്ണിയായി അല്ജൗഫ് കെ എം സി സി. ട്രഷറര് സൈദ് അലി, സെക്രട്ടറി ടി.പി. നൗഷാദ്, ഷറഫുദ്ദീന്, നസീര് ദേശമംഗലം, ഹോട്ടല് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.
70 12 23 03 34





0 Comments