കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില് ഉള്പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ്മോന് മുണ്ടയ്ക്കല് അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ച് കുര്യനാട് സെന്റ് ആന്സ് ഹയര് സെക്കന്ററി സ്കൂളില് നിര്മ്മിക്കുന്ന സാനിട്ടേഷന് ബ്ലോക്കിന്റെ നിര്മ്മാണ ഉദ്ഘാടനം നടത്തി.
കുറവിലങ്ങാട് ജില്ലാ പഞ്ചായത്ത് ഡിവിഷനില് 2026-27 ല് നടപ്പിലാക്കുന്ന ആദ്യ പദ്ധതിയാണ്. നിര്മ്മാണ ഉദ്ഘാടനം മുന് ജില്ലാ പഞ്ചായത്ത് മെമ്പര് ഇ.ജെ. ആഗസ്തി നിര്വ്വഹിച്ചു. യോഗത്തില് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ്മോന് മുണ്ടയ്ക്കല് അദ്ധ്യക്ഷത വഹിച്ചു.
സ്കൂള് മാനേജര് റവ. ഫാ. ജോഷി തടിയാനിക്കല് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ബെല്ജി എമ്മാനുവല്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രാഹം, സ്കൂള് പ്രിന്സിപ്പല് റവ.ഫാ. ജോബി മാത്തന്കുന്നേല്,
പഞ്ചായത്ത് മെമ്പര് ജാന്സി ജോജോ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോസ്മോന് ജേക്കബ്, പിടിഎ പ്രസിഡന്റ് ജോണി ഫിലിപ്പ്, മുന് പിടിഎ പ്രസിഡന്റ് ബേബിച്ചന് ചിങ്ങന്തോട്ടം, ഔസേപ്പച്ചന് വട്ടംതൊട്ടിയില് എന്നിവര് പ്രസംഗിച്ചു.
70 12 23 03 34






0 Comments