ഒരു ദേവാലയം നൂറുവർഷം പൂർത്തിയാകുമ്പോഴും ആ 100 വർഷമല്ല മറിച്ച് 2000 വർഷമാണ് ക്രൈസ്തവ വിശ്വാസത്തിൻറെ പരിധി എന്ന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ പറഞ്ഞു...... പാലാ കിഴപറയാർ സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ശതാബ്ദിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

ഒരു ദേവാലയം നൂറുവർഷം പൂർത്തിയാകുമ്പോഴും ആ 100 വർഷമല്ല മറിച്ച് 2000 വർഷമാണ് ക്രൈസ്തവ വിശ്വാസത്തിൻറെ പരിധി എന്ന് ഭരണങ്ങാനം അൽഫോൻസാ  തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ പറഞ്ഞു...... പാലാ കിഴപറയാർ സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ശതാബ്ദിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ചെറിയ കാര്യങ്ങൾ പോലും ഏറെ പ്രകമ്പനം  പ്രകമ്പനം സൃഷ്ടിക്കുന്ന എഐയുടെയും സോഷ്യൽ മീഡിയയുടെയും ഈ കാലത്ത് സത്യം തിരിച്ചറിയാനും യഥാർത്ഥ വിശ്വാസത്തോട് കൂറുപുലർത്തി ജീവിക്കാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


നമ്മുടെ ആഘോഷങ്ങളെല്ലാം ദേവാലയ കേന്ദ്രീകൃതമാവണമെന്ന് ചടങ്ങിൽ സംസാരിച്ച ജോസ് കെ മാണി എംപി പറഞ്ഞു.ദേവാലയം കേന്ദ്രീകരിച്ച് വിശ്വാസമർപ്പിച്ച് പോകുമ്പോഴേ നമുക്ക് മുന്നോട്ട് വളരാൻ സാധിക്കു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നമ്മുടെ പൂർവ്വ പിതാക്കളുടെ വിശ്വാസ തീക്ഷ്ണതയുടെ നേർസാക്ഷ്യമാണ് വർഷങ്ങളുടെ പഴക്കമുള്ള ഓരോ ദേവാലയങ്ങളും എന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.ആ വിശ്വാസ തീക്ഷ്ണതയിലാണ് ഇങ്ങനെയൊരു ദേവാലയം വളർത്തി വലുതാക്കാനും  തലമുറകൾക്ക് കൈമാറാനും സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുനാൾ ഗാനമേളയ്ക്കിടെയുണ്ടായ പ്രശ്നം അതീവ സാഹോദര്യത്തോടെ കൈകാര്യം ചെയ്ത കിഴപറയാർ പള്ളി വികാരിയെ അഭിനന്ദിക്കുന്നുവെന്ന് മാണിസി കാപ്പൻ എംഎൽഎ. താൻ നിർമ്മിക്കുകയും അഭിനയിക്കുകയും വലിയ വിജയമാവുകയും ചെയ്ത ഒരു ചിത്രത്തിൻറെ ലൊക്കേഷനുകളിൽ ഒന്നായിരുന്നു കിഴപറയാർ പള്ളി എന്നും അങ്ങനെ ഒരു ഹൃദയബന്ധം തനിക്ക് ഈ പള്ളിയുമായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.


ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ജൂബിലി വർഷ കേക്ക് മുറിച്ചു. ഫാ. കുര്യാക്കോസ് വടക്കേതകിടിയേൽ മാർപാപ്പയുടെ ആശീർവാദ സന്ദേശം വായിച്ചു.ഇടവക വികാരി ഫാ. മാത്യു പന്തലാനിക്കൽ സ്വാഗതമാശംസിച്ച യോഗത്തിൽ ഭരണങ്ങാനം ഫൊറോനാ വികാരി ഫാ. സക്കറിയ ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. അൽഫോൻസ ജ്യോതി പ്രൊവിൻഷ്യാൾ മദർ ജെസി മരിയ ഓലിക്കൽ എഫ് സി സി, സന്യസ്ത പ്രതിനിധിയായി ഫാ. ജോർജ് മഞ്ഞാങ്കൽ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബി സുരേഷ്, വൈസ് പ്രസിഡൻറ് വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി അഭിലാഷ്, മീനച്ചിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഞ്ജന തെരേസ് വെട്ടത്ത്, സതീഷ് കുമാർ പി ജെ എന്നിവർ പ്രസംഗിച്ചു. ഷാജി ആമന്തൂർ കൃതജ്ഞതയർപ്പിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments