തീരാതെ ദുരിതം ......... ഇടമലകുടിയില്‍ രോഗിയെ കൊടും വനത്തിലൂടെ ചുമന്ന് നടന്നത് 4 കിലോമീറ്റർ…



ഇടമലകുടിയില്‍ നിന്നും വീണ്ടും രോഗിയെ കൊടും വനത്തിലൂടെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. കൂടലാര്‍ കുടി സ്വദേശി ശിവദാസിനെയാണ് നാലര കിലോമീറ്റര്‍ ദൂരം വനത്തിലൂടെ ചുമന്നത്.

ഇന്നലെ രാത്രി 11.30ന് ആണ് രോഗിയെ കമ്പില്‍ തുണി കെട്ടി മഞ്ചല്‍ ഉണ്ടാക്കി കൂടലാര്‍ കുടിയില്‍ നിന്ന് ചുമന്നത്. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായ ശിവദാസിനെ ചുമന്നുനടന്നത് നാലുകിലോമീറ്ററിലേറെ ദൂരം.

 
കൂടലാര്‍ കുടിയില്‍ നിന്ന് ചുമന്ന് വാഹനസൗകര്യമുളള ആനക്കുളത്തെ ത്തിച്ചത് പുലര്‍ച്ചെ 1.45ന്. രോഗിക്ക് പക്ഷാഘാത ലക്ഷണങ്ങളെന്ന് ബന്ധുക്കള്‍. ആരോഗ്യനില കണക്കിലെടുത്ത് ശിവദാസനെ അടിമാലിയില്‍ നിന്ന് കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടമലക്കുടിയിലെ ദുരിത യാത്രയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം ബിനു ആവശ്യപ്പെട്ടു. കൊടുംകാട്ടിലൂടെ പുഴകളും തടിപ്പാലങ്ങളും വന്യമൃഗ ശല്യം താണ്ടിയാണ് രോഗിയെ നാട്ടുകാര്‍ ചുമന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments