അമേരിക്കയിലെ ടെക്സാസിലുളള ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കുള്ള പുതിയ സ്വർണ്ണക്കൊടിമരം കോട്ടയത്തെ വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ നിന്നും എത്തിക്കും




 അമേരിക്കയിലെ ടെക്സാസിലുളള ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കുള്ള പുതിയ സ്വർണ്ണക്കൊടിമരം കോട്ടയത്തെ വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ നിന്നും എത്തിക്കും 

 ക്ഷേത്രത്തിൽ വച്ച് നിർമ്മാണം പൂർത്തികരിച്ച ധ്വജം കപ്പൽ മാർഗം ഹൂസ്റ്റണിൽ എത്തിക്കും. 

 60 മുതൽ 70 ദിവസത്തെ കപ്പൽ യാത്രക്ക് ശേഷമാകും കൊടിമരം അമേരിക്കയിൽ എത്തുക. 

 027- മെയ് 16 ന് നടക്കുന്ന ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായാണ് ഈ കൊടിമരം സ്ഥാപിക്കുന്നത്. 
 2025 ഡിസംബറിൽ തൊടുപുഴയിലെ കരിങ്കുന്നത്തു നിന്നും വെട്ടിയ തേക്ക് തടിയാണ് കൊടിമരത്തിനായി തെരഞ്ഞെടുത്തത്. ഇത് കോട്ടയത്തെ ഇറഞ്ഞാൽ വേമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ച് നിർമ്മാണം നടത്തിയ ശേഷം 10 മാസം മുമ്പ് എണ്ണത്തോണിയിൽ സമർപ്പിച്ചിരുന്നു. 


 ചെമ്പ് പറകൾ പൊതിഞ്ഞ് സ്വർണ്ണം പൂശിയ 38 അടിയോളം ഉയരമുള്ള കൊടിമരമാണിത്. 

 തുടർന്ന് ഇന്ന് ക്ഷേത്രത്തിൽ ധ്വജസഞ്ചലന ചടങ്ങ് നടന്നു. മുൻ മന്ത്രി വി.എൻ വാസവൻ, ഉദ്ഘാടനം നിർവ്വഹിച്ചു. കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ, കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു തുടങ്ങിയവർ പങ്കെടുത്തു. 
 കൊടിമരം അമേരിക്കയിലേക്ക് അടുത്ത ആഴ്ച കൊണ്ടുപോകുവാനാണ് തീരുമാനം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments