ഇടപ്പാടിയില്‍ നാളെ സ്‌കന്ദഷഷ്ഠി ഉത്സവം, വിശാലമായ പന്തല്‍ ഒരുങ്ങി. രണ്ടായിരത്തോളം ഭക്തരെ ഉള്‍ക്കൊള്ളാവുന്ന പന്തലാണ് ക്ഷേത്രത്തിന്റെ നാലുവശത്തെയും മുറ്റത്തുമായി ഒരുക്കിയിട്ടുള്ളത്.
നാളെ പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുപൂജ, പ്രഭാതപൂജ എന്നിവ നടക്കും. കളഭകലശപൂജയ്ക്കും രാവിലെ ഒന്‍പതിന് കലശപൂജയ്ക്കും ശേഷം പത്തിന് കാര്യസിദ്ധി പൂജ ആരംഭിക്കും.
തുടര്‍ന്ന് അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, മഹാഗുരുപൂജ, രാജാലങ്കാര ദര്‍ശനം, മഹാഷഷ്ഠി പൂജ, പ്രസാദവിതരണം, ഷഷ്ഠി ഊട്ട് എന്നിവ നടക്കും. മേല്‍ശാന്തി വൈക്കം സനീഷ് തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിക്കും.
മഹാവിഷ്ണു പ്രതിഷ്ഠ മൂഹര്‍ത്ത പ്രഖ്യാപനം ഇന്ന്
ക്ഷേത്രത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തം നിശ്ചയിക്കുന്നതിനായുള്ള ചാര്‍ത്ത് ഇന്ന് രാവിലെ 9ന് ക്ഷേത്രസന്നിധിയില്‍ ദൈവജ്ഞന്‍ കോഴിക്കോട് പ്രസാദ് നമ്പീശന്‍ വായിക്കും. പ്രതിഷ്ഠാകര്‍മത്തിന്റെയും അനുബന്ധ ചടങ്ങുകളുടെയും തീയതിയും മുഹൂര്‍ത്തവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കും.
സമര്‍പ്പണ നിധി ഉദ്ഘാടനം നാളെ
ഞായറാഴ്ച സ്‌കന്ദഷഷ്ഠി നാളില്‍ മഹാവിഷ്ണു ക്ഷേത്ര നിര്‍മാണത്തിനായുള്ള സമര്‍പ്പണനിധിയുടെ ഉദ്ഘാടനം നടത്തുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്തജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സമര്‍പ്പണനിധിയിലൂടെ ലക്ഷ്യമിടുന്നത്.
70 12 23 03 34





0 Comments