അപകടകെണിയായി റോഡിലെ കുഴി; സ്കൂട്ടർ യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്



അപകടകെണിയായി റോഡിലെ കുഴി; സ്കൂട്ടർ യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

  അപകടകെണിയായി പാലാ നഗരത്തിൽ റോഡിലെ കുഴി. കുഴിയിൽ കയറിയ സ്കൂട്ടർ യാത്രികർ അപകടത്തിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 8 മണിയോടെ മുനിസിപ്പൽ കോംപ്ലെക്സിനു മുന്നിലാണ് സംഭവം. കെ എസ് ആർ ടി സി ബസിനു പിന്നിലൂടെ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടർ യാത്രികർ. മുന്നോട്ട് പോകുന്നതിനിടെ ബസ് മുന്നിലുണ്ടായിരുന്നതിനാൽ റോഡിലെ കുഴി സ്കൂട്ടർ ഓടിച്ചയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല. 


ഇങ്ങനെ ഒരു കുഴി റോഡിൽ പ്രതീക്ഷിച്ചതുമില്ല. പൊടുന്നനെ സ്കൂട്ടറിൻ്റെ മുൻ ചക്രം കുഴിയിൽ വീണു. സ്കൂട്ടർ ഓടിച്ചയാൾക്കു സ്കൂട്ടറിനെ നിയന്ത്രിക്കാൻ സാധിച്ചതിനാൽ സ്കൂട്ടർ ഒന്നു പാളിയെങ്കിലും മറിയാതെ രക്ഷപെടുകയായിരുന്നു. എല്ലാ സ്കൂട്ടർ യാത്രികർക്കും ഇത് സാധിച്ചെന്ന് വരികയില്ല. രാത്രി കാലത്ത് ഇത് പോലും അസാധ്യമായതിനാൽ അപകട സാധ്യത കൂടുതലാണ്. 


ഇരുചക്രവാഹനം ഈ കുഴിയിൽ വീണ് നിയന്ത്രണം വിട്ടാൽ അപകടം സംഭവിക്കുമെന്നതിൽ സംശയമൊന്നുമില്ല. പിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കാനുള്ള സാധ്യതയും നിലനിൽക്കുകയാണ്. 

റോഡിൻ്റെ നടുവിൽ കുഴി രൂപപെട്ടിട്ട് നാളുകളായതായി ഇതുവഴി കടന്നു പോകുന്ന സ്ഥിരം യാത്രികർ പറഞ്ഞു. എന്നാൽ ബന്ധപ്പെട്ടവർ യാതൊര്യ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റോഡിൻ്റെ സ്ഥിതി പരിശോധന സമയാസമയങ്ങളിൽ നടക്കാത്തതാണ് കാരണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. 


അപകടമുണ്ടായ ശേഷമേ നടപടിയെടുക്കൂവെന്ന നിലപാട് ജനവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. കുഴി അടിയന്തിരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments