കടുംവെട്ട് സാധനം ഇവിടെ ഇല്ലേടാ... ബിവറേജ് ഷോപ്പിൽ അക്രമം: ഒരാൾ അറസ്റ്റിൽ.

യെസ് വാർത്താ ക്രൈം ബ്യൂറോ

 

 
 
 
വൈക്കത്ത് ബിവറേജ് ഷോപ്പിൽ അക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത്  കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ  രതീഷ് രാജൻ  (33) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം മദ്യം വാങ്ങുന്നതിനായി ബീവറേജില്‍ എത്തുകയും ജീവനക്കാരോട് വിലകുറഞ്ഞ മദ്യം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നിയാള്‍ വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനാല്‍ ജീവനക്കാരെ അസഭ്യം വിളിക്കുകയും, കൗണ്ടറിന്റെ മുന്നിലുള്ള ജനലിന്റെ ചില്ല് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു.
 

 

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ അബ്ദുൾ സമദ്, എ.എസ്.ഐ വിനോദ് വി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments