യുവാക്കളെ കരിങ്കല്ലിനിടിച്ചു : നാല് പേർ അറസ്റ്റിൽ

യെസ് വാർത്താ ക്രൈം ബ്യൂറോ

 
 

 
എട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിന്റെ പേരിൽ യുവാക്കളെ ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് മണവത്തു  അനന്തു ദാസ് (26), ആർപ്പൂക്കര കരിപ്പ ഭാഗത്ത് ചക്കാലപറമ്പിൽ അലക്സ് സി.എ (25), ആർപ്പൂക്കര പാറപ്പുറം ഭാഗത്ത് തെക്കേടം  ആൽബിൻ ടി.കെ(25), ആർപ്പൂക്കര പുറന്താറ്റിൽ  വിഷ്ണു സാഗർ  (26) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കരിപ്പ മുട്ടിനാൽ പാലത്തിന് സമീപം കാറിൽ എത്തിയ യുവാക്കളെ തടഞ്ഞു നിർത്തി  കരിങ്കല്ല് കഷണങ്ങള്‍ കൊണ്ട് തലയ്ക്ക്‌ ഇടിക്കുകയായിരുന്നു . കാറില്‍ വന്ന യുവാക്കളുമായി കഴിഞ്ഞ ആഴ്ച പുളിപ്പറമ്പ് ഭാഗത്ത് നടന്ന  എട്ടുകളി ടൂർണമെന്റിൽ കളിയെ സംബന്ധിച്ചുള്ള  വാക്ക് തര്‍ക്കം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പ്രതികള്‍ യുവാക്കളെ ആക്രമിച്ചത്. 


ഇവരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമികളെ പിടികൂടുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി.കെ, എസ്.ഐ മാരായ വിദ്യ വി, മനോജ്, അരവിന്ദ് കുമാർ, മാർട്ടിൻ അലക്സ്‌, സി.പി.ഓ മാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
 

 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments