യെസ് വാർത്താ ക്രൈം ബ്യൂറോ
ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് പുത്തൻപുരയ്ക്കൽ അഫ്സൽ (24), കണ്ണൂർ ആറളം ഭാഗത്ത് പുതിയവീട്ടിൽ സാരംഗ് (24) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം മേലുകാവ് പുറവിള ഭാഗത്ത് താമസിക്കുന്ന ജോബിൻ ജോർജ് എന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചു കൊണ്ടുപോയത്. പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളിൽ ഒരാളായ അഫ്സലിന് പാലാ, കടുത്തുരുത്തി, കറുകച്ചാൽ, ഈരാറ്റുപേട്ട, തിടനാട് എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
സാരംഗിന് കണ്ണൂർ ഇരിട്ടി സ്റ്റേഷനിൽ ബലാത്സംഗ കേസും നിലവിലുണ്ട്.

.jpg)

0 Comments