കെ.പി.എം.എസ് മീനച്ചില്‍ യൂണിയന്റെ 2022-23 സംഘടനാ വര്‍ഷത്തെ അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് അംഗത്വ ക്യാമ്പയിന്‍ നടക്കുന്നത്.
മീനച്ചില്‍ യൂണിയന്‍തല ഉദ്ഘാടനം 3387-ാം നമ്പര്‍ ചേര്‍പ്പുങ്കല്‍ ശാഖയില്‍ സംസ്ഥാന കമ്മറ്റിയംഗം കെ.കെ. കൃഷ്ണകുമാര്‍, ചേര്‍പ്പുങ്കല്‍ ശാഖ പ്രസിഡന്റ് സി.കെ. ബിനുവിന് അംഗത്വം നല്‍കി നിര്‍വ്വഹിച്ചു.
യൂണിയന്‍
പ്രസിഡന്റ് എം.കെ. ബിന്ദുമോള്‍ അധ്യക്ഷത വഹിച്ചു. സെകട്ടറി ബിനീഷ്
ഭാസ്‌കര്‍, രമേശന്‍ മേക്കനാമറ്റം, പി.ജി. സുധാകരന്‍, ബാബു എറയണ്ണൂര്‍,
കെ.കെ. കുട്ടപ്പന്‍, ഓമന സോമന്‍, ജി. ഷിജു, മനോജ് ദിവാകരന്‍, സിന്ധു
സോമദാസ്, ജിനു വിനീത്, എ.കെ. ശ്രീക്കുട്ടന്‍ തുടങ്ങിയര്‍ സംസാരിച്ചു.
0 Comments