പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസ്സിൽ യുവാവ് അറസ്റ്റിൽ

യെസ് വാർത്താ ക്രൈം ബ്യൂറോ

 

 
 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് കണ്ണാടി ഭാഗത്ത്  തുമ്പളംപറമ്പ് വീട്ടി ശ്രുജിത്ത് (24) എന്നയാളെയാണ്  ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ  അതിജീവിതയെ  ഒരു വർഷത്തോളമായി  സാമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം  വഴി  നിരന്തരം മെസ്സേജുകൾ അയച്ചും, ഫോണ്‍ കോളുകള്‍ ചെയ്തും , സ്കൂളിൽ പോകുന്ന സമയത്തും മറ്റും പുറകെ നടന്നും നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.



അതിജീവിതയുടെ അമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ്   കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പാലക്കാട് നിന്നും പിടികൂടുകയായിരുന്നു.





ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ എം,  സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു .
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments