സുനിൽ പാലാ
പാലായ്ക്ക് മാലിന്യം തള്ളാനെത്തിയത് പത്തനംതിട്ടയില്‍ നിന്ന്! പാലാ ചക്കാമ്പുഴ - രാമപുരം റൂട്ടിലെ ചക്കാമ്പുഴ നിരപ്പിന് സമീപം ഇന്നലെ മാലിന്യം തള്ളിയത് പത്തനംതിട്ടയില്‍ നിന്നെത്തിയ വാഹനമാണെന്ന് സൂചന.
മാലിന്യത്തിനിടയില്‍ നിന്നും കിട്ടിയ ചില രസീതുകളിലെ വിലാസം പത്തനംതിട്ട ജില്ലയിലേതാണ്.
സംഭവത്തെക്കുറിച്ച് രാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ചക്കാമ്പുഴ നിരപ്പ് ഭാഗത്ത് ഒരു ലോറി നിറയെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയത്. പുളിക്കല്‍പടവില്‍ റോഡ് തുടങ്ങുന്നിടത്താന് ഈ മാലിന്യക്കൂന.
ഇന്നലെ ഇത് സംബന്ധിച്ച് ''കേരള കൗമുദി'' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, മെമ്പര്‍ ആന്റണി മാത്യു, സെക്രട്ടറി മാര്‍ട്ടിന്‍ ജോസഫ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മാലിന്യത്തിനിടയില്‍ നിന്നുള്ള ചില രസീതുകള്‍ പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തി. ഈ തെളിവുകള്‍ രാമപുരം പോലീസിന് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. എത്രയും വേഗം പ്രതികളെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
സ്ഥലവാസികളായ ജോര്‍ജ്ജ് കുരിശുംമൂട്ടില്‍, ചാര്‍ളി കുരിശുംമൂട്ടില്‍ എന്നിവരും പഞ്ചായത്ത് അധികാരികള്‍ക്കൊപ്പമുണ്ടായിരുന്നു.
ചക്കാമ്പുഴ റോഡിലെ മാലിന്യം തള്ളല്‍ സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ കുരിശുംമൂട്ടില്‍ ഓസ്റ്റിന്‍ ജോസഫ് രാമപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments