ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ ചെളിവെള്ളം ഒഴിച്ചു.... ജീവനക്കാരനെ കയ്യേറ്റം ചെയ്തു.... മൂന്നുപേർ അറസ്റ്റിൽ.


യെസ് വാർത്താ ക്രൈം ബ്യൂറോ

 
 

 
 
ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ  കയറി അതിക്രമം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ്  അറസ്റ്റ് ചെയ്തു.

നടയ്ക്കൽ ഈലക്കയം ഭാഗത്ത് മറ്റക്കൊമ്പനാല്‍  നജീബ് പി.എ (56), ഇയാളുടെ മകൻ അൻസാർ നജീബ് (31), അരുവിത്തുറ ആനിപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ  സക്കീർ കെ.എം (47) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.  

ഇവർ കഴിഞ്ഞദിവസം രാവിലെ 11 മണിയോടുകൂടി  ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ അതിക്രമിച്ചു കയറി സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും, ഓഫീസിൽ ചെളി ചവിട്ടി തേയ്ക്കുകയും,ചെളിവെള്ളം ബക്കറ്റിൽ കോരി ഒഴിക്കുകയും ചെയ്യുകയായിരുന്നു. 


തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ,ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ നജീബിന്  ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ട് കേസുകളും, അൻസാറിന്  ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments