യെസ് വാർത്താ ക്രൈം ബ്യൂറോ
സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം നെല്ലിക്കൽ പ്രണവ് എന്ന് വിളിക്കുന്ന ശ്രീദേവ് (24) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും ബന്ധുവും കൂടി കഴിഞ്ഞ ആഴ്ച മൂഴിപ്പാറ പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ ബിബിന്‍ എന്നയാളെയാണ് ആക്രമിച്ചത് . ശ്രീദേവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ബസ്സിലെ ഡ്രൈവറെ ബിബിന്റെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ചിരുന്നു.
ഇതുമൂലമുള്ള വൈരാഗ്യം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ഇയാളും ബന്ധുവും കൂടി രേവതിപ്പടി ഭാഗത്ത് വച്ച് മറ്റൊരു വാഹനത്തിൽ എത്തി ബിബിന്‍ ഓടിച്ചിരുന്ന ബസ്സിൽ ഇടിപ്പിക്കുകയും, ഇതിനെ തുടർന്ന് ബസിന് കേടുപാടു പറ്റി ട്രിപ്പ് മുടങ്ങുകയും ചെയ്തിരുന്നു.
തുടർന്ന് ബസ്സ് സദനം എൻ.എസ്.എസ് സ്കൂളിന് സമീപം നിർത്തിയിട്ട സമയത്താണ് ശ്രീദേവും ബന്ധവും കൂടി സ്കൂട്ടറിൽ എത്തി ബിബിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചത്.
സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശ്രീദേവിനെ മണിപ്പുഴയിൽ നിന്നും പിടികൂടുകയുമായിരുന്നു.
സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശ്രീദേവിനെ മണിപ്പുഴയിൽ നിന്നും പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി. ആർ, എസ്.ഐ അനീഷ് കുമാർ എം, ജസ്റ്റിന്‍ ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments