ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം തിരുവാതിരകളി വാഴിപാടിനൊരുങ്ങി. വഴിപാടായാണ് നടത്തുന്നതെങ്കിലും പങ്കെടുക്കുന്ന മികച്ച ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് ഭാരവാഹികള്‍ പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 31... തിരുവാതിര ടീമുകള്‍ വിളിക്കുക, ഫോണ്‍ നമ്പര്‍ 9447309361, 9388797496 വീഡിയോ ഇവിടെ കാണാം.




തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമായ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഇത്തവണത്തെ തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  

ഉമാമഹേശ്വരന്‍മാര്‍ക്ക് മുന്നില്‍ വനിതകളായ ഭക്തര്‍ തങ്ങളുടെ ജീവിതതടസ്സങ്ങള്‍ മാറുന്നതിനുള്ള വഴിപാടായാണ്  തിരുവാതിര കളിക്കുന്നത്. പതിറ്റാണ്ടുകളായുള്ള തിരുവാതിരകളി വഴിപാടില്‍ ഓരോ വര്‍ഷവും നാടിന്റെ നാനാദിക്കുകളില്‍ നിന്നായി നൂറുകണക്കിന് വനിതകളാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചേരാറുള്ളത്. 
 
 
വീഡിയോ ഇവിടെ കാണാം 👇👇👇  
 


 
കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരുവാതിരകളി വഴിപാട് മുടങ്ങിയിരിക്കുകയായിരുന്നു. ഇത്തവണ പൂര്‍വ്വാധികം ഭംഗിയായി വഴിപാട് പുനരാരംഭിക്കുകയാണെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, സി.ജി. വിജയകുമാര്‍ എന്നിവര്‍ പറഞ്ഞു. പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും ജാതിമതഭേദമന്യെ കാവിന്‍പുറം ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. കുറഞ്ഞത് 8 പേരെങ്കിലും ഒരു ടീമില്‍ ഉണ്ടാകണം.

വഴിപാടായാണ് തിരുവാതിരകളി സമര്‍പ്പിക്കുന്നതെങ്കിലും മികച്ച രീതിയില്‍ തിരുവാതിര കളിക്കുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,001 രൂപയും എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2,501 രൂപയുമാണ് ക്യാഷ് പ്രൈസ്.

ഡിസംബര്‍ 27 ന് വൈകിട്ട് 5.30 ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഇത്തവണത്തെ തിരുവാതിരകളി വഴിപാടിന് തിരി തെളിക്കുന്നത്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. 



തിരുവാതിര കളി വഴിപാടില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒക്‌ടോബര്‍ 30 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9447309361, 9388797496  എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക.

ഇത്തവണത്തെ മണ്ഡലസമാപന ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം 29 ന് രാവിലെ 8.30 ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ നിര്‍വ്വഹിക്കും.


 
 
 



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments