യെസ് വാർത്ത ക്രൈം ബ്യൂറോ
ഇടമറ്റം കുന്നുംപുറത്ത് ബിനു(48) വിന്റെ മരണമാണ് ദുരൂഹത ഉണര്‍ത്തുന്നത്.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന യുവാവ് ഇന്നലെ പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
കഴിഞ്ഞ 18ന് രാത്രി 7.30ന് ഇടമറ്റം ചീങ്കല്ലേല്‍ ഷാപ്പുപടിക്കലായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന യുവാവ് ഇന്നലെ പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
കഴിഞ്ഞ 18ന് രാത്രി 7.30ന് ഇടമറ്റം ചീങ്കല്ലേല്‍ ഷാപ്പുപടിക്കലായിരുന്നു സംഭവം.
ബിനുവും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇതിനിടെ സുഹൃത്തുക്കളിലൊരാള്‍ ബിനുവിന് നേര്‍ക്ക് കല്ലെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം പാലാ ജനറലാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ആരോഗ്യ നില ഗുരുതരമാവുകയും ഇയാള്‍ മരണമടയുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരാണ് ഷാപ്പിന് മുന്നില്‍ കല്ലേറുണ്ടായതും ബിനുവിന് പരിക്കേറ്റതുമായ വിവരം പോലീസിന് കൈമാറിയത്.

0 Comments