"ലഹരിക്കെതിരെ പൊരുതാം കരുതാം തലമുറയെ കാക്കാം" പാലാ നഗരസഭയിൽ ആന്റി ഡ്രഗ് ക്യാമ്പയിനും സ്‌ക്വാഡും നിലവിൽ വന്നു.



പാലാ നഗരസഭ ഐ. സി. ഡി. എസ് നിർഭയ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ നഗരസഭാ കോൺഫറൻസ് ഹാളിൽ വച്ച്  ആന്റി ഡ്രഗ് ക്യാമ്പയിൻ  നടത്തി.
 

 


വൈസ് ചെയർപേഴ്സൺ സിജി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു.
 
വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ വി.വി  ലഹരിക്കെതിരെ പൊരുതാം കരുതാം തലമുറയെ കാക്കാം എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തുകയും ളാലം പ്രോജക്ട് സൈക്കോ സോഷ്യൽ കൗൺസലർ സജിത സിഗ്നേച്ചർ ക്യാമ്പയിൻ നടത്തുകയും ചെയ്തു. 
 
 
 
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ സ്കൂൾ മാനേജർമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, നഗരസഭ കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 
 
 
 
നഗരസഭയിലെ നിർഭയ ജാഗ്രത സമിതി ഏകോപിപ്പിച്ച് ആന്റി ഡ്രഗ് സ്‌ക്വാഡുകൾ രൂപീകരിക്കുകയും പ്രവർത്തനം സജ്ജമാക്കുകയും ചെയ്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments