പാലാ നഗരസഭാ പൗരാവകാശ രേഖയിൽ പ്രസിദ്ധീകരിക്കാൻ ഉടൻ വിവരങ്ങൾ നൽകണം... സർക്കാർ സ്ഥാപനങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ, സ്കൂൾ, കോളജ്, ആതുരാലയങ്ങൾ, അംഗീകൃത മാധ്യമ പ്രവർത്തകർ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ.... എല്ലാവരും ഉടൻ വിവരം നൽകണം





പാലാ നഗരസഭ 2022-ൽ പ്രസിദ്ധീകരിക്കാൻ പോകുന്ന പൗരാവകാശരേഖയിൽ പൊതുജന സേവനാർത്ഥം   പ്രസിദ്ധപ്പെടുത്തുന്നതിലേക്ക് നഗരസഭാ പരിധിക്കുള്ളിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്കൂൾ കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചാരിറ്റബിൾ സംഘടനകൾ, ആതുരാലയങ്ങൾ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയുടേയും, അംഗീകൃത പത്ര - ദൃശ്യമാധ്യമ  പ്രവർത്തകർ അവരുടെ ഫോൺ നമ്പർ, ഇ - മെയിൽ ഐ.ഡി.  ഉൾപ്പെടെയുള്ള വിവരങ്ങൾ, മാധ്യമ ഓഫീസ് നമ്പരുകൾ  എന്നിവ താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പർ / ഇമെയിൽ അഡ്രസ്സിൽ അയച്ചു തരണമെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര അറിയിച്ചു.

നഗരസഭയുടെ  ഔദ്യോഗിക പൗരാവകാശ രേഖയിൽ ഇക്കാര്യങ്ങൾ പ്രസിദ്ധീകരിക്കാനുള്ളതാണ്. ഈ രേഖ പിന്നീട് നഗരസഭാ പരിധിയിലെ മുഴുവൻ കുടുംബങ്ങളിലും എത്തിക്കുന്നതാണ്. ആയതിനാൽ വസ്തുനിഷ്ഠമായ വിവരങ്ങൾ 2022 ഒക്ടോബർ 10 ന് മുമ്പായി ഈ വാട്സ്ആപ്പ് നമ്പറിലോ - (9447456564 ) ഈ  ഇമെയിൽ വിലാസത്തിലോ (secpala@gmail.com.) അയക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.




നഗരസഭയിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും അവ ലഭിക്കുന്നതിനുള്ള  സമയദൈർഘ്യവുമെല്ലാം രേഖപ്പെടുത്തിയ സവിശേഷവും സവിസ്തരവുമായ ഔദ്യോഗിക രേഖയാണ് നഗരസഭ ഉടൻ പ്രസിദ്ധീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 
9447 456564 ഫോൺ നമ്പരിൽ ബന്ധപ്പെടണം.


Post a Comment

0 Comments