സ്വന്തം ലേഖകൻ
പാലാറിവര്‍ വ്യൂ റോഡ് ഉള്‍പ്പെടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ റോഡ് വര്‍ക്കുകള്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യുഡിഎഫ് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ.മുന്നറിയിപ്പു നൽകി.
യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി. സി. കാപ്പൻ.
പാലാ നിയോജക മണ്ഡലത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം അവകാശപ്പെടുന്ന ചില എല്‍ഡിഎഫ് ഘടകകക്ഷികളുടെ നിലപാട് സഹതാപകരമാണെന്നും ഇവരുടെ പകപോക്കല്‍ രാഷ്ട്രീയമാണ് വികസന തടസ്സം സൃഷ്ടിക്കുന്നതെന്നും എംഎല്‍എ ആരോപിച്ചു.
യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. സജി മഞ്ഞക്കടമ്പില്‍, അസീസ് ബഡായി, തോമസ് കല്ലാടന്‍, ജോര്‍ജ് പുളിങ്കാട്, ഏ.കെ. ചന്ദ്രമോഹന്‍, അഡ്വ. ബിജു പുന്നത്താനം, സന്തോഷ് കാവുകാട്ട്, സി.ടി. രാജന്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, എം.പി. കൃഷ്ണന്‍ നായര്‍, ആര്‍. സജീവ്, അനസ് കണ്ടത്തില്‍, ജോയി സ്‌കറിയ, ആര്‍. പ്രേംജി, ശ്രീകുമാര്‍, കെ.റ്റി. ജോസഫ്, ഷോജി ഗോപി, സന്തോഷ് മണര്‍കാട്ട്, മൈക്കിള്‍ കാവുകാട്ട്, ജോഷി വട്ടക്കുന്നേല്‍, പ്രിന്‍സ് വി. സി, ബിജു സെബാസ്റ്റ്യന്‍, പയസ് മാണി, തങ്കച്ചന്‍ മണ്ണുശ്ശേരി, രാജു കോനാട്ട്, ഷിബു പൂവേലില്‍, ജോര്‍ജുകുട്ടി ചൂരയ്ക്കല്‍, ഷീല ബാബു, ബിബിന്‍രാജ്, പി.കെ. ബിജു, മാര്‍ട്ടിന്‍ കോലടി, പ്രേംജിത്ത് ഏര്‍ത്തയില്‍, തോമസ് ആര്‍.വി ജോസ്, ജോസ് വേരനാനി, എന്‍. സുരേഷ്, ബാബു മുകാല, വക്കച്ചന്‍ മേനാംപറമ്പില്‍, ശ്രീകുമാര്‍ ടി.സി, ജിമ്മി വാഴംപ്ലാക്കല്‍, രാഹുല്‍ പി.എന്‍.ആര്‍, ബിനോയി ചൂരനോലി, ജോസ് എടേട്ട്, രാജേഷ് കാരക്കാട്ട്, തോമസുകുട്ടി നെച്ചിക്കാട്ട്, മായ രാഹുല്‍, ഔസേപ്പച്ചന്‍ മഞ്ഞക്കുന്നേല്‍, സിജി ടോണി, ഷിജി ഇലവുംമൂട്ടില്‍, ജോബി, ഗോപിനാഥന്‍ നായര്‍, മനോജ് വള്ളിച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments