തെലുങ്കാനയിലെ ഗോദാവരി നദിയില്‍ ഒഴുക്കില്‍പ്പെട്ടു അന്തരിച്ച മലയാളി വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്. കപ്പുച്ചിന്‍ സമൂഹാംഗങ്ങളായ ഫാ. ടോണി സൈമണ്‍ പുല്ലാടന്‍, റീജന്റ് ബ്രദര്‍ ബിജോ തോമസ് പാലംപുരയ്ക്കല്‍ എന്നിവരാണ് ഞായറാഴ്ച മുങ്ങി മരിച്ചത്.
അദിലാബാദിലെ ചെന്നൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് അപകടം. വെള്ളത്തില്‍ മുങ്ങിത്താണ് ബ്രദര്‍ ബിജോയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തില്‍പെട്ടത്. ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്‌കൂളില്‍ സേവനം ചെയ്തു വരികയായിരുന്നു.
കപ്പുച്ചിന്‍ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിന്‍സ് അംഗങ്ങളാണ്. ലണ്ടനില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദര്‍ ബിജോ കപ്പുച്ചിന്‍ സമൂഹത്തില്‍ ചേര്‍ന്നത്.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34



0 Comments