എസ്.പി.സി വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് ഇറക്കി വിട്ട സംഭവം.... ജീവനക്കാരെ വിളിച്ചുവരുത്തി താക്കീത് നല്‍കി; നടപടി ആവശ്യപ്പെട്ട് ആര്‍.ടി.ഒ യ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കിടങ്ങൂർ പൊലീസ്





സുനിൽ പാലാ

കിടങ്ങൂർ  എൻ. എസ്. എസ്.  സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികളെ കണ്‍സഷന്‍ തരാന്‍ പറ്റില്ലന്ന് പറഞ്ഞ് കിടങ്ങൂരില്‍ സ്വകാര്യബസില്‍ നിന്ന് ജീവനക്കാര്‍  പാതിവഴിയില്‍ ഇറക്കി വിട്ടസംഭവത്തില്‍ ജീവനക്കാരെയും ബസുടകളേയും പോലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്തു.

സംഭവം സംബന്ധിച്ച് ബസ് ജീവനക്കാര്‍ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട്  ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് കിടങ്ങുര്‍ എസ്.എച്ച്.ഒ കെ.ആര്‍ ബിജു പറഞ്ഞു.
 
കിടങ്ങൂര്‍ എന്‍. എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 4 പെണ്‍കുട്ടികളടക്കം 5 വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം കുമ്മണ്ണൂരില്‍ ബസില്‍ നിന്നിറക്കി വിട്ടത്.

കോട്ടയത്ത് നിന്നും പാലായ്ക്ക് പോയ കിങ് ഓഫ് കിങ്സ് (പുന്നക്കാടന്‍) എന്ന ബസില്‍ നിന്നാണ് ഇവരെ ഇറക്കി വിട്ടത്.
വിദ്യാര്‍ത്ഥികളുടെ കൈവശം എസ്.റ്റി പൈസ മാത്രമേ ഉണ്ടായിരുന്നുള്ളു.
 
 


വഴിയില്‍ നിന്ന കുട്ടികള്‍ സമീപത്തുള്ള കടയില്‍ കയറി രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് വീട്ടില്‍ പോയത്.
ഒരുമണിക്കൂര്‍ നേരം വഴിയില്‍ നിന്നതിനു ശേഷമാണ് കുട്ടികള്‍ക്കു പോകാനായത്. തുടര്‍ന്ന്  രക്ഷിതാക്കൾ കിടങ്ങൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഞായറാഴ്ചയും അവധി ദിവസങ്ങൾ ഉൾപ്പടെ എസ്. പി. സി ഉള്ള ദിവസങ്ങളിൽ കൺസഷൻ നൽകണം എന്ന ഉത്തരവ് നിലനിൽക്കെയാണ് ബസുകാരുടെ നിരുത്തരവാദപരമായ നടപടി.
ബസുകളുടെ അമിത വേഗത്തിനെതിരെയും വിദ്യാർത്ഥികളോട് അപമാര്യാദയായി പെരുമാറുന്നവർക്കെതിരെയും കർശന നടപടി എടുക്കുമെന്ന് എസ്. എച്ച്. ഒ. കെ. ആർ. ബിജു അറിയിച്ചു.





 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments