ദേവാലയത്തിലെ ബാത്ത് റൂമിൽ പെൺകുട്ടിയോട് അതിക്രമം;പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.


യെസ് വാർത്താ ക്രൈം ബ്യൂറോ

 
 
 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളൂർ   വടകര ഭാഗത്ത് പുത്തൻപുരയിൽ  വീട്ടിൽ മുഹമ്മദ് മകൻ   അൻസിൽ (18)എന്നയാളെയാണ് കടുത്തുരുത്തി  പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ   സമൂഹമാധ്യമം വഴി അതിജീവിതയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി  പലപ്രാവശ്യമായി ലൈംഗികാതിക്രമം നടത്തിവരികയായിരുന്നു.

കഴിഞ്ഞദിവസം  സംശയാസ്പദമായ രീതിയിൽ ഇരുവരെയും കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം ശുചിമുറിയുടെ ഭാഗത്ത് കാണപ്പെട്ടതിനെ തുടർന്ന്  കടുത്തുരുത്തി പോലീസ് ചോദ്യം ചെയ്യുകയും, അതിജീവിത പോലീസിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. 
 



തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അൻസിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ സജിമോൻ എസ്.കെ , എ.എസ്.ഐ റെജി, വനിതാ സി.പി.ഓ തുളസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments