വലവൂർ ഗവ. യുപി സ്കൂളിൽ കരൂർ ഗ്രാമപ്പഞ്ചായത്ത് തല ലഹരി വിരുദ്ധ ജാഗ്രതാ - വിമുക്തി ബോധവത്കരണ കാമ്പെയ്ൻ നടന്നു.
കരൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി വർഗീസ് മുണ്ടത്താനം അധ്യക്ഷം വഹിച്ച ക്യാമ്പെയ്ൻ പരിപാടി കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു ഉദ്ഘ്ടനം ചെയ്തു.
സമൂഹം നേരിടുന്ന ലഹരി വലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അവയിൽ നിന്നുള്ള വിമുക്തിയെക്കുറിച്ചും വിശദമായി കോട്ടയം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം.എൻ. ശിവപ്രസാദ് വിമുക്തി ലഹരി അവബോധ ക്ലാസ്സ് എടുത്തു.
പാലാ സെന്റ് തോമസ് കോളേജ് ഉന്നത് ഭാരത് അഭിയാൻ സെൽ കോഓർഡിനേറ്റർ ഡോ.രതീഷ് എം ആശംസയർപ്പിച്ചു.
കോട്ടയം എക്സൈസ് സിവിൽ ഓഫീസറും ഡിപ്പാർട്ട്മെന്റ് കൗൺസിലറുമായ ബെന്നി സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ രാജേഷ് എൻ വൈ , പി ടി എ പ്രസിഡന്റ് റെജി എം ആർ , ശീതൾ എന്നിവർ സംസാരിച്ചു.




0 Comments