യെസ് വാര്‍ത്ത ഇംപാക്ട്...
സുനില്‍ പാലാ
പാലാ ജനറല്‍ ആശുപത്രിയിലെ ഒ.പി. വിഭാഗത്തില്‍ രോഗികള്‍ മണിക്കൂറുകളോളം ക്യൂ നിന്ന് വിഷമിക്കുന്ന ദുരവസ്ഥ ''യെസ് വാര്‍ത്ത'' റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ അടിയന്തിര നടപടികളുമായി ജനറല്‍ ആശുപത്രി അധികാരികള്‍ രംഗത്തെത്തി. ആശുപത്രി റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സോളി മാത്യു നേരിട്ട് രോഗികള്‍ ക്യൂ നില്‍ക്കുന്നിടത്തെത്തി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി.
ചീട്ടെഴുതുന്ന ഒരു ജീവനക്കാരന്‍ അവധിയായിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഡോ. സോളി മാത്യു പറഞ്ഞു. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഉടന്‍തന്നെ രണ്ടുപേരെക്കൂടി ചീട്ടെഴുതുന്നിടത്ത് ആര്‍.എം.ഒ. നിയോഗിക്കുകയും ചെയ്തു. ഇതോടെ രോഗികളുടെ കാത്തിരിപ്പിന് വിരാമമായി.
രാവിലെ 9 ന് മുതല്‍ ചീട്ടെടുക്കാന്‍ ക്യൂവില്‍ നിന്ന് നിരവധി രോഗികളാണ് വലഞ്ഞത്. 11.30 ഓടെ ക്യൂ ഗണ്യമായി കുറയുകയും പിന്നീടെത്തിയ രോഗികള്‍ക്ക് എളുപ്പം ചീട്ടെടുക്കാന്‍ സാധിക്കുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആശുപത്രി അധികാരികള്‍ സത്വരമായ നടപടിയാണ് സ്വീകരിച്ചത്.



0 Comments