ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഒന്നരക്കോടി രൂപയുടെ ഡയാലിസിസ് യൂണിറ്റ്... ഉദ്ഘാടനം ഒക്‌ടോബര്‍ 30 ന് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും... തോമസ് ചാഴികാടന്‍ എം.പി., മോന്‍സ് ജോസഫ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അറിയിച്ചു.






സ്വന്തം ലേഖകന്‍

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഉഴവൂര്‍ ഡോ. കെ.ആര്‍. നാരായണന്‍ മെമ്മോറിയില്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം 30-ാം തീയതി രാവിലെ 9.30 ന് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ അറിയിച്ചു.


ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1.40 കോടി രൂപയും ജനകീയ സംഭാവനയായി സമാഹരിച്ച 8 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.

ഇതോടൊപ്പം പുതുതായി നിര്‍മ്മിച്ച ആധുനിക ലബോറട്ടറിയുടെയും എക്‌സറേ യൂണിറ്റിന്റെയും ഉദ്ഘാടനവും നടത്തും.
 
 



ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി.യും എക്‌സറേ യൂണിറ്റിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ.യും നിര്‍വ്വഹിക്കും.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് പദ്ധതി വിശദീകരിക്കും. 
 
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അദ്ധ്യക്ഷത വഹിക്കും. പി.എം. മാത്യു, റ്റി.എസ്. ശരത്ത്, പി.എസ്. പുഷ്പമണി, ഡോ. എന്‍. പ്രിയ, ഡോ. അജയ് മോഹന്‍, ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments