അഞ്ജു സന്തോഷിന് പാലായില്‍ സ്വീകരണം നല്‍കി



ഓഗസ്റ്റ് 24 മുതല്‍ സെപ്‌ററംബര്‍ 3 വരെ ഖസാക്കിസ്ഥാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അഞ്ജു സന്തോഷിന് മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സോസൈറ്റിയുടേയും, പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 



മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവ്  ഒരുലക്ഷത്തി നാല്‍പത്തി അയ്യായിരം രൂപാ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് പനക്കലാണ് നല്‍കിയത്. അഞ്ജു സന്തോഷിനെ മാണി സി കാപ്പന്‍ എം. എല്‍. എ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. 


മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, വി. എം അബ്ദുള്ളാ ഖാന്‍, അഡ്വ. സന്തോഷ് മണര്‍കാട്, അഡ്വ. ആര്‍. മനോജ് പാലാ, ബെന്നി മൈലാടൂര്‍, സതീഷ് മണര്‍കാട് എന്നിവര്‍ പ്രസംഗിച്ചു.

പാലാ പന്ത്രണ്ടാംമൈല്‍ അരുണാമൂഴിയില്‍ സന്തോഷ് തോമസിന്റെയും ഷൈനിയുടെയും മകളാണ് അഞ്ജു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments