കഴിഞ്ഞ 16 വര്‍ഷക്കാലമായി പാലാ കേന്ദ്രമായി നിരാലംബര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്‍മനസ്സ് കൂട്ടായ്മ പരിശുദ്ധ പീയൂസ് പത്താം മാര്‍പാപ്പയുടെ തിരുനാള്‍ ആഘോഷിച്ചു.
തിരുനാള്‍ ആഘോഷത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. കരുണയുടെ കടലായി ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ വന്‍ തുരുത്തായി തേങ്ങുന്ന മനസ്സുകളുടെ കാവലാളായി ഇതിനോടകം സന്‍മനസ്സ് കൂട്ടായ്മയും ജോര്‍ജ് എന്ന വ്യക്തിയും മാറിക്കഴിഞ്ഞതായി ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിനി ജോയ്, സന്‍മനസ്സ് ഉപദേഷ്ടാവ് ബിജോയി മണര്‍കാട്ട്, രാജു പെരിയകലത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചിടപ്പാടി സ്‌നേഹരാം പൈകടാസ് ആതുര ശുശ്രൂഷ ഭവനില്‍ നിന്നും ജര്‍മ്മനിയില്‍ ബെര്‍ലിന്‍ -2023 വേള്‍ഡ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ അലീന ആന്റണിയേയും നായനാ രമേശിനേയും ചടങ്ങില്‍ ജോസ് കെ മാണി പൊന്നാട അണിയിച്ചാദരിച്ചു. ഓണസദ്യ, പായസവിതരണം, വസ്ത്ര വിതരണം, അരിവിതരണം എന്നിവയും ഉണ്ടായിരുന്നു.




0 Comments