ഡയാലിസിസ് രോഗികള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം കോലടി അപ്പച്ചന്‍സ് ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഡിനേറ്ററും സന്മനസ്സ് കൂട്ടായ്മ പ്രസിഡന്റുമായ സന്മനസ്സ് ജോര്‍ജ് ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിലെ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് വേണ്ടി 25- ഡയാലിസിസ് കിറ്റുകള്‍ സീറോ മലബാര്‍ സഭ അഭിവന്ദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൈമാറി.
വിശക്കുന്നവര്‍, കരയുന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഏറെക്കുറെ ആശ്വാസം നല്‍കിവരുന്ന ഒരു പ്രസ്ഥാനമാണ് സന്മനസ്സ് കൂട്ടായ്മ എന്ന് അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മേരിഗിരി ഹോസ്പിറ്റലിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
സമൂഹത്തില്‍ നല്ല രീതിയില്‍ ഒട്ടേറെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ്ജും സന്മനസ്സ് കൂട്ടരും ചെയ്തു വരുന്നതായി ചെറിയാന്‍ സി കാപ്പന്‍ പറഞ്ഞു. ചടങ്ങില്‍തോമസ് ബഹു.ചാഴികാടന്‍ എംപി, മേരിഗിരി ഹോസ്പിറ്റല്‍ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. ബ്രിഡ്ജറ്റ്, ജോഷി വെട്ടുകാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു




0 Comments