കര്‍ഷകരെ കുടിയിറക്കാനുള്ള നടപടി അവസാനിപ്പിക്കണം; സ്വതന്ത്ര കര്‍ഷക സംഘം




വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്‍മുടി, നാരാങ്കാനം, വട്ടത്തൊട്ടി മേഖലയിലെ കര്‍ഷകരെ കുടിയിറക്കാനുള്ള വനം വകുപ്പ് നടപടി അവസാനിപ്പിക്കണം സ്വതന്ത്ര കര്‍ഷക സംഘം ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 




 

 


 

ജില്ലയില്‍ കര്‍ഷക്കെതിരെ പ്രതികാര നടപടികളുമായി നീങ്ങുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. 


ജില്ലയിലെ ഭൂനിയമങ്ങളില്‍ ഭേദഗതി നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ കര്‍ഷകരെ കുടിയിറക്കാനുള്ള നോട്ടിസ് നല്‍കിയ നടപടി അംഗികരിക്കാനാവില്ല. വനം വകുപ്പ് ഇല്ലാത്ത അധികാരമാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. 


അമ്പതിലധികം വര്‍ഷമായി ഈ മേഖലകളില്‍ താമസിക്കുന്ന കര്‍ഷകരെ കുടിയിറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ടി.എം.ബഷീര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവര്‍ അറിയിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments