ജില്ലാ ജയിലില്‍ പച്ചക്കറി കൃഷി ആരംഭിച്ചു




മുട്ടം പഞ്ചായത്തിന്റേയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ മുട്ടം ജില്ലാ ജയിലിന്റെ ഭൂമിയില്‍ കൃഷിയിടത്തോട്ടം പദ്ധതിക്ക് തുടകമായി.

ജില്ല ജയിലിന്റെ തരിശായി കിടന്ന ഒരേക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. 


ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി സുനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗ്ലോറി പൗലോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ ചെറിയാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്‌സി ദേവസ്യ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എബ്രഹാം തോമസ്, 

 

തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രബിന്ദു കെ.ആര്‍, മുട്ടം കൃഷി ഓഫീസര്‍ അശ്വതി ദേവ്, പഞ്ചായത്ത് മെമ്പര്‍മാരായ ഡോളി രാജു, ബിജോയ് ജോണ്‍, കുട്ടിയമ്മ മൈക്കിള്‍,റെജി ഗോപി,ജയില്‍ സൂപ്രണ്ട് ഇമാം റാസിക്ക്, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments