കോട്ടയം വിജിലന്‍സ് യൂണിറ്റിലെ ഇന്റലിജന്‍സ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍ലി തോമസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍



കോട്ടയം വിജിലന്‍സ് യൂണിറ്റിലെ ഇന്റലിജന്‍സ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍ലി തോമസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ 

 
1997 ല്‍ തൃശ്ശൂരില്‍ സര്‍വ്വീസില്‍ കയറി തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ് മെന്റ് & വിജിലന്‍സ് എറണാകുളത്ത് 8 വര്‍ഷം സേവനം തുടര്‍ന്ന് കോട്ടയം ട്രാഫിക് ,ഗാന്ധിനഗര്‍ , കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ ജോലി നോക്കി 2020 മുതല്‍ കോട്ടയം വിജിലന്‍സില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയി ജോലി നോക്കി വരുന്നു.


ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കി വരവെ നിരവധി കേസ്സുകളിലെ പ്രതികളെ പിടികൂടിയതിന് നിരവധി ഗുഡ് സര്‍വ്വീസ് പുരസ്‌കാരങ്ങളും , ക്യാഷ് റിവാര്‍ഡുകളും , കിടങ്ങൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കവെ 2017 ല്‍ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.



വിജിലന്‍സില്‍ ജോലി നോക്കി വരവെ 2021 ലെ വിജിലന്‍സ് ഡയറക്ടറുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. വിജിലന്‍സിലെ 4 വര്‍ഷ കാലയളവില്‍ 50 ല്‍ പരം ഗുഡ് സര്‍വ്വീസ്  എന്‍ടികള്‍ നേടിയിട്ടുണ്ട്






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments