മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ധനലക്ഷ്മി ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ധനശ്രീ പദ്ധതി പ്രകാരം ഒരുകോടി നാല്പത് ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തു.
വായ്പ വിതരണോദ്ഘാടനം യൂണിയന്‍ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാര്‍ നിര്‍വഹിച്ചു. ധനലക്ഷ്മി ബാങ്ക് പാലാ ബ്രാഞ്ച് മാനേജര്‍ സുഷമ മുഖ്യപ്രഭാഷണം നടത്തി.
യൂണിയന്‍ സെക്രട്ടറി പി.എം. പ്രകാശ്കുമാര്‍, അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ജയറാം, വനിതാ യൂണിയന്‍ സെക്രട്ടറി സുഷമ ഗോപാലകൃഷ്ണന്‍, ധനലക്ഷ്മി ബാങ്ക് സ്റ്റാഫ് സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.




0 Comments