കോട്ടയം ജില്ലാ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനത്തിലും ഈരാറ്റുപേട്ട വിദ്യാഭ്യാസ ജില്ല കുതിപ്പ് തുടരുന്നു.



കോട്ടയം ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനത്തിലും ഈരാറ്റുപേട്ട വിദ്യാഭ്യാസ ജില്ല കുതിപ്പ് തുടരുന്നു. 

30 സ്വര്‍ണ്ണവും 23 വെള്ളിയും 23 വെങ്കലവും നേടി ആകെ 284 പോയിന്റൊടെ ഈരാറ്റുപേട്ട ഓന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 19 സ്വര്‍ണ്ണവും 18 വെള്ളിയും 6 വെങ്കലവും ഉള്‍പ്പെടെ 177 പോയിന്റുമായി പാലാ വിദ്യാഭ്യാസ ജില്ല രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 9 സ്വര്‍ണ്ണവും 15 വെള്ളിയും 10 വെങ്കലവുമായി 110 പോയിന്റൊടെ കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനത്തും ലീഡ് ചെയ്യുന്നു.

ചങ്ങനാശേരി (3 സ്വര്‍ണ്ണം, 4 വെള്ളി, 9 വെങ്കലം, പോയിന്റ് 44), പാമ്പാടി (3 സ്വര്‍ണ്ണം, 2 വെങ്കലം, പോയിന്റ് 17), ഏറ്റുമാനൂര്‍ (1 സ്വര്‍ണ്ണം, 2 വെള്ളി, 2 വെങ്കലം, പോയിന്റ് 14), കോട്ടയം ഈസ്റ്റ് (2 വെള്ളി, 7 വെങ്കലം, പോയിന്റ്  13), വൈക്കം (2 വെള്ളി, 3 വെങ്കലം, പോയിന്റ്  12), കുറവിലങ്ങാട് (1 സ്വര്‍ണ്ണം, 1 വെള്ളി, 3 വെങ്കലം, പോയിന്റ് 11), കറുകച്ചാല്‍ (1 സ്വര്‍ണ്ണം, 1 വെള്ളി, 3 വെങ്കലം, പോയിന്റ് 11), കൊഴുവനാല്‍ ( 2 വെള്ളി, പോയിന്റ് 9), കോട്ടയം വെസ്റ്റ് (1 സ്വര്‍ണ്ണം, 1 വെള്ളി, പോയിന്റ് 8) എന്നിങ്ങനെയാണ് പോയിന്റ് നില).



സ്‌കൂള്‍ തലത്തില്‍ 19 സ്വര്‍ണ്ണവും 19 വെള്ളിയും 22 വെങ്കലും നേടി ഈരാറ്റുപേട്ടയുടെ പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസ് ആണ് 174 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. 11 സ്വര്‍ണ്ണവും 10 വെള്ളിയും 4 വെങ്കലുമായി 89 പോയിന്റോടെ പാലായുടെ സെന്റ് തോമസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 3 സ്വര്‍ണ്ണവും 5 വെള്ളിയും 1 വെങ്കലവുമായി 31 പോയിന്റോടെ പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും ലീഡ് ചെയ്യുകയാണ്.  20 പോയിന്റോടെ ചങ്ങനാശേരിയുടെ സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം നാലാം സ്ഥാനത്തും, 19 പോയിന്റോടെ കാഞ്ഞിരപ്പള്ളിയുടെ ഗവ. വിഎച്ച്എസ്എസ് മുരിക്കുംവയല്‍ അഞ്ചാം സ്ഥാനത്തും ലീഡ് ചെയ്യുന്നു.


മേളയുടെ രണ്ടാംദിനം 37 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. രണ്ടാംദിനത്തില്‍ മൂന്ന് മീറ്റ് റിക്കോര്‍ഡുകളാണ്  പിറന്നത്. കായിക മേള തിങ്കളാഴ്ച സമാപിക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments