നിയമലംഘനത്തിലൂടെ നിര്‍മ്മിച്ച സര്‍വ്വീസ് സ്റ്റേഷന് അനുമതി കൊടുത്തത് റദ്ദാക്കണമെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍... സമരത്തിന്റെ ചിത്രമെടുക്കുന്നതിന് നഗരസഭാ സെക്രട്ടറിയുടെ വിലക്ക്; മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവും... നഗരസഭാ സെക്രട്ടറിയുടെ വിലക്കും സെക്രട്ടറിയെ കണ്ടപ്പോള്‍ കവാത്ത് മറന്ന പ്രതിപക്ഷ നേതാവിന്റെ പ്രകടനവും... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



നിയമലംഘനത്തിലൂടെ നിര്‍മ്മിച്ച സര്‍വ്വീസ് സ്റ്റേഷന് അനുമതി കൊടുത്തത് റദ്ദാക്കണമെന്ന് യു ഡി എഫ് 
കൗണ്‍സിലര്‍മാര്‍... സമരത്തിന്റെ ചിത്രമെടുക്കുന്നതിന് നഗരസഭാ സെക്രട്ടറിയുടെ വിലക്ക്; മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവും.

നഗരസഭ മൂന്നാനി ഭാഗത്ത് സര്‍വ്വീസ് സ്റ്റേഷന് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റും നഗരസഭ റദ്ദ് ചെയ്ത് തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോമിന്റെ മുറിക്ക് മുന്നില്‍ സമരം നടത്തി.

വീഡിയോ ഇവിടെ കാണാം.👇👇👇




നിയമങ്ങള്‍ പാലിക്കാതെ സര്‍വ്വീസ് സ്റ്റേഷന്‍ തുടങ്ങുന്നതിന് അനുമതി നല്‍കി ഒത്താശ ചെയ്തു കൊടുത്ത നഗരസഭ അധികാരികളുടെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വി.സി. പ്രിന്‍സിന്റെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയുടെ ഓഫീസ് പടിക്കല്‍ സമരം നടത്തിയത്. കൗണ്‍സിലര്‍മാരായ ജോസ് എടേട്ട്, ആനി ബിജോയി, സിജി ടോണി, ലിസിക്കുട്ടി മാത്യു, ലിജി ബിജു, പ്രൊഫ. സതീശ് ചൊള്ളാനി തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍വ്വീസ് സ്റ്റേഷന് അനുമതി കൊടുത്തതില്‍ നിരവധി അപാകതകള്‍ ഉണ്ടെന്നുകാട്ടി കേരള കൗമുദി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2023-24 വര്‍ഷത്തേക്ക് ലൈസന്‍സിനായി സര്‍വ്വീസ് സ്റ്റേഷന്‍ ഉടമകള്‍ നല്‍കിയ അപേക്ഷ നിരസിക്കണമെന്നും അല്ലാത്തപക്ഷം യു ഡി എഫിന്റെ നേതൃത്വത്തില്‍ മൂന്നാനിയിലെ ജനങ്ങള്‍ക്കു വേണ്ടി വമ്പിച്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് പറഞ്ഞു. ഭരണപക്ഷത്തെ ഒരു വിഭാഗം ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍വ്വീസ് സ്റ്റേഷന്റെ കാര്യത്തില്‍ സൂചിപ്പിച്ചിട്ടുള്ളതെന്നും പ്രിന്‍സ് കുറ്റപ്പെടുത്തി. 




സമരത്തിന്റെ ചിത്രമെടുക്കുന്നതിന് സെക്രട്ടറിയുടെ വിലക്ക് ഒപ്പം ചേര്‍ന്ന് പ്രതിപക്ഷ നേതാവും

യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത് ചിത്രീകരിക്കുന്നതില്‍ നിന്ന് മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം വിലക്കി. വീണ്ടും നിങ്ങള്‍ ചിത്രീകരിക്കുകയാണെങ്കില്‍ താന്‍ ഓഫീസില്‍ കയറുന്നില്ലെന്നും പറഞ്ഞുകൊണ്ട് സെക്രട്ടറി അവിടെ നിന്നും സ്ഥലം കാലിയാക്കി. വീഡിയോ ചിത്രീകരിക്കരുതെന്ന് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടപ്പോള്‍ ഇതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും നിലപാടെടുത്തു. ഒരു കാരണവശാലും വീഡിയോയും ഫോട്ടോയും എടുക്കരുതെന്നും നിങ്ങള്‍ ഇതുവരെയെടുത്ത വീഡിയോയും ഫോട്ടോയും ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു പ്രൊഫ. സതീശ് ചൊള്ളാനിയുടെ ഉത്തരവ്. മാധ്യമ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ സെക്രട്ടറി സ്ഥലം കാലിയാക്കി. തൊട്ടടുത്ത നിമിഷം പ്രതിപക്ഷനേതാവും ചിത്രീകരണ വിലക്ക് എന്ന അഭിപ്രായത്തില്‍ നിന്ന് പിന്‍വലിഞ്ഞു.

യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ അറിയിപ്പിന്‍പ്രകാരമാണ് പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ സമരം കവറുചെയ്യാന്‍ സ്ഥലത്തെത്തിയത്. എന്നാല്‍ സെക്രട്ടറിയെ കണ്ടതോടെ വീഡിയോ ചിത്രീകരിക്കരുതെന്ന സെക്രട്ടറിയുടെ വാക്കുകള്‍ക്കൊപ്പം മലക്കം മറിയുകയായിരുന്നു പ്രതിപക്ഷ നേതാവും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments