ചൂട് ഇനിയും കൂടും സൂക്ഷിക്കണം ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്
പുറപ്പെടുവിച്ച സമയം 01.00 PM 28.02.2024
2024 ഫെബ്രുവരി 28 മുതൽ മാർച്ച് 01 വരെ കൊല്ലം, ആലപ്പുഴ,കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം, പത്തനംത്തിട്ട , എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 01 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments