മാവേലി ഷാജിയ്ക്ക് പാലാ നഗരസഭയുടെ ഹൃദയം നിറഞ്ഞ യാത്രയയപ്പ്

മാവേലി  ഷാജിയ്ക്ക് പാലാ നഗരസഭയുടെ ഹൃദയം നിറഞ്ഞ യാത്രയയപ്പ്...
 32 വർഷം പാലാക്കാർ ഓരോരുത്തരും തന്നോട് കാണിച്ച സ്നേഹത്തിന് ഷാജി നന്ദി രേഖപ്പെടുത്തി - വെറും നന്ദിയുടെ ഒരു വാക്കു മാത്രം കൊണ്ട് തീരുന്നതല്ല നമ്മുടെ ബന്ധം....തുടർന്നും ഈ ബന്ധം നിലനിർത്താൻ ഞാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണെന്ന് മറുപടി പ്രസംഗത്തിൽ  ഷാജി പറഞ്ഞു.  
ഷാജിയുടെ റിട്ടയർമെന്റുമായി ബന്ധപ്പെട്ട സമ്മേളനം നഗരസഭാ  ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. സാവിയോ കാവുകാട്ട് അദ്ധ്യക്ഷനായിരുന്നു. 

മായാപ്രദീപ്, ബൈജു കൊല്ലംപറമ്പിൽ, ആൻ്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ , രവി പാലാ,  എച്ച് എസ്. സ് സതീഷ്, ടോബിൻ. കെ.അലക്സ്, പി എ പയസ്, മിനി പ്രിൻസ്, സുരേഷ്, ബിജോയി മണർകാട്ട്, സി.ജെ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഷാജിക്ക് മെമൻ്റോയും ഉപഹാരവും നൽകി ആദരിച്ചു.മുനിസിപ്പൽ  ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത് .സ്നേഹവിരുന്നും ഉണ്ടായിരുന്നു -  ജനപ്രതിനിധികളെയും, ജീവനക്കാരെയും, മുൻജീവനക്കാരും അഭ്യൂദയ കാംക്ഷികളും പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments