19 വയസ്സുകാരന്‍റെ കൊലപാതകം... പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.


കുറവിലങ്ങാട് അമ്മവീട് എന്ന സ്ഥാപനത്തില്‍ വച്ച് 31-08-2014     തീയതിയില്‍ ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍  ആര്യാട്തെക്ക് വില്ലേജില്‍ തുമ്പോളി കരയില്‍ വാലയില്‍ വീട്ടില്‍ മേരിദാസ് മകന്‍  19 വയസ്സുള്ള മിഥുനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കൊല്ലം ജില്ലയില്‍  കൊട്ടാരക്കര താലൂക്കില്‍ മാങ്കോട് വില്ലേജില്‍ മതുര മുറിയില്‍ ജയ ഭവനില്‍ രാധാകൃഷ്ണന്‍ മകന്‍ ജയകൃഷ്ണനെയും, രണ്ടാം പ്രതി എറണാകുളം ജില്ലയില്‍ പറവൂര്‍ വില്ലേജില്‍ അലുവാശ്ശേരി കരയില്‍ ലതാഭവന്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ള മകന്‍ മധുസൂദനന്‍നായരെയും ഇന്ത്യന്‍ ശിക്ഷാ നിയമം 302, 34-ാം വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവിനും  അമ്പതിനായിരം രൂപ പിഴയും ടി പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകഠിനതടവിനും  ഇന്ത്യന്‍ ശിക്ഷാ  294 (ബി) വകുപ്പു പ്രകാരം  ഒരുമാസം കഠിനതടവിനും  ഇന്ത്യന്‍ ശിക്ഷാ 323 വകുപ്പു പ്രകാരം മൂന്നുമാസം കഠിനതടവിനും ബഹു. പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍ കുമാര്‍  വിധി പ്രസ്താവിച്ചു. 
 ഈവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിലെ ജോലിക്കാര്‍ക്ക് താല്ക്കാലിക താമസത്തിന്  നല്‍കിയിരുന്ന കുറവിലങ്ങാടുള്ള അമ്മ വീട് എന്ന സ്ഥാപനത്തില്‍ വച്ച് പ്രതികള്‍ക്ക്  മരണപ്പെട്ട മിഥുനോടും കൂടെയുണ്ടായിരുന്ന രണ്ടുപേരോടുമുള്ള വിരോധം നിമിത്തം ടി മിഥുനെ കൊലപ്പെടുത്തണമെന്നും കൂടെയുണ്ടായിരുന്നവരെ ദേഹോപദ്രവം ഏല്‍പിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി  31-08-2014 തീയതി രാത്രി 8.45 ന്  പ്രതികള്‍ ഒത്തുചേര്‍ന്ന് ഒന്നാം പ്രതി  കയ്യില്‍ കരുതിവച്ചിരുന്ന മടക്ക് കത്തി എടുത്തു നിവര്‍ത്തി മരണപ്പെട്ട മിഥുന്‍റെ നെഞ്ചില്‍ കുത്തുകയും  കൂടെയുണ്ടായിരുന്നവരെ ഉപദ്രവിക്കുകയും ചെയ്തിട്ടുള്ളതാണ്.


 കുത്തേറ്റ മിഥുനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുംവഴി  ടി കുത്തേറ്റുണ്ടായ പരിക്കിന്‍റെ കാഠിന്യം മൂലം മരണപ്പെട്ടുപോയിട്ടുള്ളതാണ്.  പ്രതികള്‍ക്കെതിരെ കുറവിലങ്ങാട് പോലീസ്  ക്രൈം 844/ 2014 -ാം നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്യുകയും  പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും  കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ഭാഗം തെളിവുകള്‍ സംശയാതീതമായി തെളിഞ്ഞതിനാല്‍ പ്രതികള്‍ക്കെതിരെയുള്ള വിധി പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.   
 ഏറ്റുമാനൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി മാത്യുവിന്‍റെ  ശാസ്ത്രീയവും താമസം കൂടാതെയുമുള്ള അന്വേഷണം പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയുന്നതിന് സാധിച്ചിട്ടുള്ളതാണ്. ബഹുമാനപ്പെട്ട കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ ഭാഗത്തിനുവേണ്ടി അഡീഷണല്‍ പബ്ലിക്   പ്രോസിക്യൂട്ടര്‍ അഡ്വ.ജെയ്മോന്‍ ജോസ് പരിപ്പീറ്റത്തോട്ട്  ഹാജരായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments