വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയത് 39 കഞ്ചാവ് ചെടികള്‍; യുവാവ് അറസ്റ്റില്‍

 

വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് പിടിയില്‍. ഇടുക്കി പനം കൂട്ടി ഇളമ്പശേരിയില്‍ ഡെനില്‍ വര്‍ഗീസാ(20)ണ് അറസ്റ്റിലായത്. പാകി മുളപ്പിച്ച നിലയില്‍ 18 സെന്റീ മീറ്ററോളം വളര്‍ച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്. 
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. രാജേന്ദ്രനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 
പ്രതിയെ അടിമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എന്‍.കെ. ദിലീപ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അഗസ്റ്റ്യന്‍ ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. സുരേഷ്, വി. പ്രശാന്ത്, യദുവംശരാജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments