ചെങ്ങന്നൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ പണ്ടനാട് കൂടമ്പള്ളത് സിജു വില്ലയില്‍ ലൂയ്സ് കെ. ഏബ്രഹാമിന്റെ മകന്‍ സിജു കെ. ഏബ്രഹാ(42)മാണ് മരിച്ചത്. സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് മൂന്നിന് മരിക്കുകയായിരുന്നു.
ഫര്‍വാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്‌സ് മാനേജരായിരുന്നു സിജു. അവിവാഹിതനാണ്.
സഹോദരങ്ങള്‍: സിനു സൂസന്‍ ഏബ്രഹാം, സിന്റാ എല്‍സ ഏബ്രഹാം. മുതശരീരം നാട്ടിലെത്തിക്കാന്‍ ഒ.ഐ.സി.സി. കെയര്‍ ടീം നടപടികള്‍ ആരംഭിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34


0 Comments