പാലാ കടയം സൗത്ത് ഗവ. എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷാകര്‍തൃദിനവും എല്‍.എസ്.എസ്. വിജയിയെ അനുമോദിക്കലും 7-ാം തീയതി നടക്കും.



പാലാ കടയം സൗത്ത് ഗവ. എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷാകര്‍തൃദിനവും എല്‍.എസ്.എസ്. വിജയിയെ അനുമോദിക്കലും സംയുക്തമായി 7-ാം തീയതി നടത്തുമെന്ന് ഹെഡ്മിസ്ട്രസ് ജി. ബിന്ദു അറിയിച്ചു.

പി.ടി.എ. പ്രസിഡന്റ് ജി. രണ്‍ദീപിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ വിജയികളെ അനുമോദിക്കും. 


 

ലിസിക്കുട്ടി മാത്യു, കെ.ബി. ശ്രീകല, ജോളിമോള്‍ ഐസക്ക്, മിന്നു ചാള്‍സ്, ജി. ബിന്ദു, ടാനിയ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments