എല്‍.ഡി.എഫ്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 7-ന്


ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എല്‍ഡിഎഫ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വ്യാഴാഴ്ച വൈകിട്ട് 4ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. സിപിഐസംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുല്ലക്കര രത്നാകരന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രന്‍, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.മണി എംഎല്‍എ, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, ജോസ് തെറ്റയില്‍, സി.പി.ജോര്‍ജ്, എച്ച്.റിയാസ്, പി.ടി.ജോസഫ്, പി.കെ.പ്രവീണ്‍, അഹമ്മദ് തേവര്‍കോവില്‍, ഷാജി കടമല തുടങ്ങിയവര്‍ പ്രസംഗിക്കും. 
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് എംപിയായിരുന്ന കാലയളവില്‍ വന്‍ വികസനമാണ് ഇടുക്കിക്ക് സമ്മാനിച്ചതെന്നും ഇത്തവണ അദ്ദേഹം ഉജ്വല വിജയം നേടുമെന്നും നേതാക്കള്‍ പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ വനംവകുപ്പിന്റെ നിസംഗത വെടിയണം. ദുരന്തം ഉണ്ടായതിനുശേഷമല്ല മറിച്ച് ഉണ്ടാകാതിരിക്കാനാണ് ഇടപെടല്‍ ഉണ്ടാകേണ്ടത്. ആക്രമണത്തിനിരയായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments