ജില്ലായൂത്ത് ക്ലബ്ബും ഐസിഡിഎസ് ഇളംദേശം പ്രൊജക്ടും ചേര്‍ന്ന് വ്യാഴാഴ്ച 10.30 മുതല്‍ ആലക്കോടുള്ള ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സമ്മതിദാന ബോധവത്ക്കരണ പ്രചരണ പരിപാടി സംഘടിപ്പിക്കും. വോട്ടര്‍മാരുടെ ചുമതലകളും അവകാശങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ദൗത്യവുമായി നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക്തല പ്രചരണ പരിപാടികള്‍ രാജ്യമാകെ സംഘടിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇളംദേശം ബിഡിഒ അജയ് എ.ജെ. അധ്യക്ഷത വഹിക്കും. തൊടുപുഴ താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ള മാസ്റ്റര്‍ ട്രെയിനര്‍ റീനമോള്‍ പി. ക്ലാസിന് നേതൃത്വം നല്‍കും. സിഡിപിഒ ജാനറ്റ് എം. സേവ്യര്‍ ആമുഖ പ്രസംഗം നടത്തും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments