രാമപുരം ടൗണ്‍ വാര്‍ഡിലെ പൂപ്പള്ളിക്കുന്നേല്‍ കുടിവെള്ള പദ്ധതിയ്ക്കായി ഇനി പുതിയ ടാങ്ക്.



രാമപുരം ടൗണ്‍ വാര്‍ഡിലെ പൂപ്പള്ളിക്കുന്നേല്‍ കുടിവെള്ള പദ്ധതിയ്ക്കായി ഇനി പുതിയ ടാങ്ക്.  

നിലവില്‍ 15000 ലിറ്റര്‍ കൊള്ളുന്ന കുടിവെള്ള ടാങ്കിന്റെ വ്യാപ്തി 75000 ലിറ്റര്‍ ആക്കി വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനായി പുതിയ ടാങ്ക് പണിയുകയാണ്. നിര്‍മ്മാണോദ്ഘാടനം  തോമസ് ചാഴികാടന്‍ എം.പി. നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍  പി.എം മാത്യു മുഖേന 15 ലക്ഷം രൂപയുടെ ഫണ്ടാണ് അനുവദിച്ചത്.  ജലശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കുന്നതിനും ഈ പദ്ധതി തുടങ്ങുന്നതിനുള്ള അടിസ്ഥാന കാര്യങ്ങള്‍ ഒരുക്കുന്നതിനുമായി  ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്ത് പത്തുലക്ഷം രൂപാ അനുവദിച്ചിരുന്നു.



പുതിയ ടാങ്ക് പണിയുവാന്‍ വേണ്ടി പഴയ ടാങ്കിനോട് ചേര്‍ന്നു കിടന്ന  സ്
ഥലം വിട്ടുകൊടുത്തത് കുഴുമ്പില്‍ ജിമ്മി ജോസഫാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments