ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള എലിക്കുളം, മുത്തോലി, കൊഴുവനാല്‍, കിടങ്ങൂര്‍ പഞ്ചായത്തുകളിലായി ഒന്‍പത് കുഴല്‍ക്കിണര്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരി, കൊഴുവനാല്‍ പഞ്ചായത്തിലെ കപ്പിലിക്കുന്ന് ഭാഗം, മുത്തോലി പഞ്ചായത്തിലെ പുലിയന്നൂര്‍ ആശ്രമം ഗവ. എല്‍.പി. സ്‌കൂള്‍, പടിഞ്ഞാറ്റിന്‍കര കാവുകാട്ട് ഭാഗം, കിടങ്ങൂര്‍ പഞ്ചായത്തിലെ ചെമ്പിളാവ് കാരൂര്‍ ഭാഗം, കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ് -മാങ്കുടി ഭാഗം, പള്ളിയമ്പില്‍ ഭാഗം, പാദുവ കുടിവെള്ള പദ്ധതി കിണര്‍ഭാഗം, വട്ടുകുളങ്ങര ഭാഗം എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒന്‍പത് സ്ഥലത്തും കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് മോട്ടറും ടാങ്കും സ്ഥാപിച്ച് 5 മുതല്‍ 20 വരെ കുടുംബങ്ങള്‍ക്ക് വെള്ളം ലഭ്യമാകത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അഞ്ച് സ്ഥലങ്ങളില്‍ ഇതിനോടകം കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുകയും നിര്‍മ്മിച്ച കിണറുകളില്‍ ആവശ്യത്തിന് ജല ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ ഈ ആഴ്ച തന്നെ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതാണ്. എല്ലാ കുഴല്‍ക്കിണര്‍ കുടിവെള്ള പദ്ധതികളും നാല് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34
.jpeg)



0 Comments