പി.കെ. ശശിധരന്‍ അനുസ്മരണം നാളെ പാലായിൽ മറ്റന്നാൾ ഏഴാച്ചേരിയിൽ


ഏഴാച്ചേരി ജി.വി. യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന അന്തരിച്ച പി.കെ. ശശിധരന്‍ നായരുടെ അനുസ്മരണാ സമ്മേളനം നാളെ 3 ന് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിലും 16 ന് വൈകിട്ട് 3 ന് ജി.വി. യു.പി. സ്‌കൂള്‍ ഹാളിലും നടക്കും. നാളെ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ   കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി.
 16-ന് പി.കെ. ശശിധരൻ ഹെഡ്മാസ്റ്ററായിരുന്ന ജി.വി. യു. പി. സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികൾ ശശി സാറിനെ അനുസ്മരിക്കുമെന്ന്  സ്കൂൾ  മാനേജര്‍ ജയചന്ദ്രന്‍ വരകപ്പള്ളില്‍, ഹെഡ്മിസ്ട്രസ് ജലജ വേണുഗോപാൽ എന്നിവർ  അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments