മീനച്ചിൽ പഞ്ചായത്തിൽ നെറ്റ് സീറോ കാർബൺ കേരളം പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു


ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ' നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ '  ക്യാമ്പയിൻ്റെ ഭാഗമായുള്ള ശിൽപ്പശാലയും അംഗൻ ജ്യോതി പദ്ധതിയുടെ മീനച്ചിൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനവും മൂക്കൻതോട്ടം ബാംബു ഗാർഡനിൽ വെച്ച്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി നിർവ്വഹിച്ചു.അസി. പ്ലാനിംഗ് ഓഫീസർ അമാനത്ത് പി.എ മുഖ്യ പ്രഭാഷണം നടത്തി. നെറ്റ് സീറോ കാർബൺ പദ്ധതി നടപ്പിലാക്കുന്നതിൽ തെരഞ്ഞെടുക്കപ്പെട്ട  ജില്ലയിലെ ആദ്യ അഞ്ചു പഞ്ചായത്തുകളിൽ ഒന്നാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്.  ആഗോള താപനം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ 2050 ൽ സംസ്ഥാനം കാർബൺ ന്യൂട്രൽ ആക്കുന്നതിനായി ആവിഷ്കരിച്ച നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന  അംഗൻ ജ്യോതി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഊർജകാര്യക്ഷമത ഉപകരണമായ ഇൻഡക്ഷൻ കുക്കറുകളുടെ വിതരണം നടത്തി. 

 ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹരിത കേരളം റിസോഴ്സ് പേഴ്സൺ സോമൻ ഇ.പി ക്ലാസ്സ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അദ്ധ്യക്ഷയായി.  യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു റ്റി.ബി, ഇന്ദു പ്രകാശ്, പുന്നൂസ് പോൾ ബിജു കുമ്പളന്താനം, നളിനി ശ്രീധരൻ, ജയശ്രീ സന്തോഷ്, വിഷ്ണു പി.വി, ലിസമ്മ ഷാജൻ, ബിന്ദു ശശികുമാർ, റെസിഡൻസ് അസോസിയേഷൻ അപ്പക്സ് ബോഡി കൺവീനർ രാജൻ കൊല്ലംപറമ്പിൽ, കിസാൻ സർവ്വീസ് സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കൻതോട്ടം, പഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments