ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ പതിനെട്ട് മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം ആരംഭിച്ചു.



ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ദീപസ്തംഭം പദ്ധതി പ്രകാരം നാലാംഘട്ടം ലൈറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മൂന്ന് ഘട്ടങ്ങളിലായി 49 ലൈറ്റുകൾ ആണ് സ്ഥാപിച്ചിരുന്നത്. നാലാം ഘട്ടത്തിൽ 18 ലൈറ്റുകൾ കൂടി സ്ഥാപിക്കുന്നതോടെ ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി ആകെ 67 ലൈറ്റുകൾ മിഴിതെളിക്കും.കടനാട് പഞ്ചായത്ത് ജംഗ്ഷൻ, അമ്പലത്തറ എസ്. സി കോളനി, മീനച്ചിൽ ചരള ജംഗ്ഷൻ ,നെല്ലാനിക്കാട്ടുപാറ എസ് .സി കോളനി, അന്ത്യാളം ചൂഴിപ്പാലം ജംഗ്ഷൻ , മേരിലാൻഡ് ജംഗ്ഷൻ, അന്തിനാട് കുരിശുപള്ളി ജംഗ്ഷൻ, കരൂർ വൈദ്യശാല ജംഗ്ഷൻ ,കണ്ടെത്തി മാവ് ജംഗ്ഷൻ,  എലിപുലിക്കാട്ട് പാലം ജംഗ്ഷൻ, വിളക്കുമാടം കുരിശുപള്ളി ജംഗ്ഷൻ, നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ദേവീക്ഷേത്രം ജംഗ്ഷൻ, വിളക്കുംമരുത് മാമ്പുഴക്കലുങ്ക് ജംഗ്ഷൻ,ഉറുകുഴി എസ് .സി കോളനി , എലിവാലി ജംഗ്ഷൻ, പൂവത്തോട് പള്ളി ജംഗ്ഷൻ,കൊടൂർക്കുന്ന് എസ് .സി കോളനിയിൽ രണ്ടെണ്ണം തുടങ്ങിയ സ്ഥലങ്ങളിലാണ് നാലാം ഘട്ടത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. കടനാട് പഞ്ചായത്ത് ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി യുടെഅധ്യക്ഷതയിൽചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പതിനെട്ട് ലൈറ്റുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 

പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ജി സോമൻ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ബിനു, മെർലി റൂബി ജയ്സൺ ,രാജേഷ് കൊരട്ടിയിൽ, കുട്ടായി കുറുവത്താഴെ, ഷിനു കെ.സി, ബേബി കുറുവത്താഴെ തുടങ്ങിയവർ പ്രസംഗിച്ചു .അടുത്ത രണ്ട് ഘട്ടം കൂടി പൂർത്തിയാകുമ്പോൾ ഭരണങ്ങാനം ഡിവിഷനിൽ നൂറ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനാണ് പദ്ധതി യിട്ടിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.ഫോട്ടോ അടിക്കുറിപ്പ് :-ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ദീപസ്തംഭം പദ്ധതി പ്രകാരം നാലാം ഘട്ടത്തിൽ നിർമ്മിക്കുന്ന പതിനെട്ട് മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർവഹിക്കുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments