ഇടുക്കി ജില്ലയില്‍ ജനമൈത്രി പോലീസ് കൈവരിച്ച നേട്ടങ്ങള്‍ മികച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജനമൈത്രി ജില്ലാതല ഉപദേശകസമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ജനമൈത്രി പോലീസ് ഇടപെടുന്നുണ്ടെന്നും ജനങ്ങള്‍ക്ക് പോലീസിനോടുള്ള മനോഭാവം തിരുത്താന്‍ ജനമൈത്രിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എം.എം.മണി, വാഴൂര്‍ സോമന്‍, എ.രാജ, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പയസ് ജോര്‍ജ് , ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഭാഗ്യരാജ്, സി.ആര്‍.മിനി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈന്‍പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments