ജല്‍ ജീവന്‍ മിഷന്‍ ശുദ്ധജല വിതരണ പദ്ധതിക്കായി പൂപ്പാറ വില്ലേജ് ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന പൈപ്പുകള്‍ കത്തി നശിച്ചു. 2 കോടിയിലധികം രൂപയുടെ പൈപ്പുകള്‍ കത്തി നശിച്ചതായാണ് ജല വിഭവ വകുപ്പിന്റെ പ്രാഥമിക നിഗമനം. 130 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കാനുള്ള പൈപ്പുകള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. വെള്ളിയാഴ്ച 5.30 ഓടെയായാണ് എച്ച്.ഡി.പി പൈപ്പുകളില്‍ തീ പടര്‍ന്നത്. നെടുങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഭൂരിഭാഗം പൈപ്പുകളും കത്തി നശിച്ചു.
മണ്ണു മാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ലക്ഷങ്ങള്‍ വിലവരുന്ന പൈപ്പ് ഇവിടെ നിന്നും മാറ്റിയതായി ജലസേചന വകുപ്പ് കട്ടപ്പന ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്ങനെയാണ് ഇവിടെ തീ പടര്‍ന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ശാന്തന്‍പാറ ഗവണ്‍ മെന്റ് കോളജ് നിര്‍മിക്കുന്നതിനായി റവന്യു വകുപ്പ് വിട്ട് നല്‍കിയ ഭൂമിയിലാണ് പൈപ്പുകള്‍ സൂക്ഷിച്ചിരുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments